തെന്നിന്ത്യന്‍ നടിയും മലയാളിയുമായ മോണിക്ക ഇസ്ലാംമതം സ്വീകരിച്ചതായി വാര്‍ത്ത

single-img
31 May 2014

Islamമലയാളിയും പ്രശസ്ത തെന്നിത്യന്‍ നടിയുമായ മോണിക്ക ഇസ്ലാംമതം സ്വീകരിച്ചതായി വാര്‍ത്ത. കോട്ടയം സ്വമദശിനിയായ മോണിക്ക വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുഒന്നത്.

താന്‍ 2010 മുതലേ ഇസ്ലാംമതം സ്വീകരിച്ചുവെന്നും അത് വിട്ടുകരെയും ബന്ധുകളെയും മനസിലാകാനാണ് വെളിപ്പെടുത്താന്‍ ഇരതയും കാലം താമസിച്ചതെന്നും അവര്‍ പറഞ്ഞു. തന്റെ അമ്മ ക്രിസ്തുമത വിശ്വാസിയും അച്ഛന്‍ ഹിന്ദുമത വിശ്വാസിയുമാണ്. ഇപ്പോള്‍ ഞാന്‍ ഇസ്ലാം മത വിശ്വാസിയായതോടെ എന്റെ വീട്ടില്‍ മതേതരത്വം പുലരുകയാണെന്നും മോണിക്ക പറഞ്ഞു.

പ്രേമത്തിലകപ്പെട്ടോ മെറ്റാന്നും കൊണ്ടല്ല താന്‍ ഇസ്ലാമിലേക്ക് വന്നതെന്നും ഈ മതത്തെപ്പറ്റി പഠിച്ചത്തിന് ശേഷമാണ് അത് സ്വീകരിച്ചതെന്നും നടി പറഞ്ഞു.

1990 കളില്‍ ബാലതാരമായി തമിഴില്‍ തുടക്കം കുറിച്ച മോണിക്ക നിരവധി തമിഴ്ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 1994 ല്‍ ഇറങ്ങിയ ‘എന്‍ ആസൈ മച്ചാന്‍’ എന്ന സിനിമയിലെ അഭിനയത്തിന് തമിഴ് നാട് സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ബാലതാരമായി അങ്കിള്‍ ബണ്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

2001 ല്‍ ബി.കണ്ണന്‍ സംവിധാനം ചെയ്ത ‘തീര്‍ത്ഥാടനം’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ മോണിക്ക ഫാന്റം, കണ്ണിനും കണ്ണാടിക്കും, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ,കന്നഡ, സിംഹള സിനിമയിലും മമാണിക്ക കഴിവ് തെളിയിച്ചിട്ടുണ്ട്.