താന്‍ ആം ആദ്‌മി പാര്‍ട്ടിയിലെ പദവികള്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റാണെന്ന്‌ യോഗേന്ദ്ര യാദവ്‌

single-img
31 May 2014

yoതാന്‍ ആം ആദ്‌മി പാര്‍ട്ടിയിലെ പദവികള്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റാണെന്ന്‌ പാര്‍ട്ടി സ്‌ഥാപകരില്‍ ഒരാളായ യോഗേന്ദ്ര യാദവ്‌ പറഞ്ഞു .പാര്‍ട്ടിയില്‍ നിന്ന്‌ താന്‍ രാജിവെച്ചെന്ന അഭ്യൂഹങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്ന്‌ യാദവിന്റെ ട്വീറ്റില്‍ പറയുന്നു. താന്‍ പാര്‍ട്ടിയ്‌ക്കൊപ്പമാണെന്നും എപ്പോഴത്തേക്കാളൂം നന്നായി പാര്‍ട്ടിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പോസ്‌റ്റിലൂടെ അദ്ദേഹം വ്യക്‌തമാക്കുന്നു.

 

 

 
നേരത്തെ യോഗേന്ദ്ര യാദവ്‌ പാര്‍ട്ടി സ്‌ഥാനങ്ങള്‍ രാജിവെച്ചെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ്‌ ഇത്‌ നിഷേധിച്ച്‌ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്‌. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.