സുരേഷ് റെയ്‌നയും ശ്രുതി ഹാസനും തമ്മിൽ പ്രണയത്തിൽ ?

single-img
30 May 2014

sഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും തെന്നിന്ത്യൻ സിനിമാതാരമായ ശ്രുതി ഹാസനും തമ്മിൽ പ്രണയത്തിൽ. ഇവരുടെ പ്രണയത്തെപ്പറ്റി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മിററാണ്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണെന്ന് പറയപ്പെടുന്നു.ഐ.പി.എല്ലിൽ ശ്രുതി ബ്രാൻഡ് അംബാസഡറായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരം കൂടിയാണ് സുരേഷ് റെയ്ന.

 

 

 

തന്റെ ഭാഗ്യമാണ് ശ്രുതി ഹാസനെന്ന് സുരേഷ് റെയ്‌ന പറഞ്ഞതായി ഇരുവരുടെയും ഒരു അടുത്ത സുഹൃത്ത് വെളിപ്പെടുത്തി.ഒരു പാർട്ടിയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും, ആ പരിചയമാണ് പിന്നീട് പ്രണയമായി വളര്‍ന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ക്രിക്കറ്റ് തിരക്കിലും ഷൂട്ടിംഗ് തിരക്കിലുമാണെങ്കിലും ഇവര്‍ തങ്ങളുടെ ബന്ധത്തെ വളരെ ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണെന്നാണ് സംസാരം.

 

 
റെയ്‌നക്ക് മുമ്പ് തെന്നിന്ത്യൻ താരം സിദ്ധാര്‍ത്ഥുമായി ശ്രുതി അടുപ്പത്തിലായിരുന്നു, റെയ്‌ന മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണയുമായി പ്രണയത്തിലായിരുന്നു. എന്നാൽ പ്രണയവാര്‍ത്തകള്‍ക്കെതിരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.