തന്റെ ജീവിതം പാഠപുസ്തകമാക്കരുതെന്ന് മോദി

single-img
30 May 2014

modiപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പാഠപുസ്തകമാക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തന്റെ ജീവിതകഥ കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ചേര്‍ക്കരുതെന്നും
ഒരു വ്യക്തിയുടെ ജീവിതം പാഠപുസ്തകമാക്കുന്നത് ശരിയല്ലെന്നും ട്വിറ്റര്‍ വഴി അദ്ദേഹം പ്രതികരിച്ചു.

മധ്യപ്രദേശ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ജീവിതം പാഠപുസ്തകത്തില്‍ ചേര്‍ക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പു പറഞ്ഞിരുന്നു. അതേസമയം, പാഠപുസ്തകമാക്കുകയാണെങ്കില്‍ ഗുജറാത്ത് കലാപം കൂടി പാഠത്തില്‍ ചേര്‍ക്കണമെന്ന് കോണ്‍ഗ്രസും പറഞ്ഞിരുന്നു.