പ്രായോഗികജ്ഞാനമാണ് വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനമെന്ന് ഇന്നസെന്റ്

single-img
30 May 2014

actor-innocent_mസ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതാ വിഷയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനേക്കാള്‍ വലുതാണ് ജീവിതത്തില്‍ നിന്നും പഠിക്കുന്ന അറിവുകള്‍. എട്ടാംക്ലാസുകാരനായ തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ കാമരാജ് തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടുണെ്ടന്നും ഇന്നസെന്റ് പറഞ്ഞു.