തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു

single-img
30 May 2014

tnതമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. പൊയ്യപ്പാക്കം സ്വദേശി അങ്കളന്‍, ഏഴു വയസുകാരനായ മകന്‍ തിരുകുമരന്‍, പടക്ക നിര്‍മാണ ശാലയിലെ തൊഴിലാളി രാജദുരൈ എന്നിവരാണു മരിച്ചത്.

 

 

 

പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. ലൈസന്‍സുള്ള പടക്കനിര്‍മാണ ശാലയിലാണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു.