മുതിർന്ന മാധ്യമപ്രവർത്തകൻ പി.മോഹനൻ അന്തരിച്ചു

single-img
29 May 2014

mohanമുതിർന്ന മാധ്യമപ്രവർത്തകനും നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ പി.മോഹനൻ (59) അന്തരിച്ചു. തിരുവനന്തപുരം ആർസിസിയിലാണ് അന്ത്യം. രോഗബാധയെ തുടർന്നു ചികിത്സയിലായിരുന്നു. സ്വകാര്യ വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ റിസർച്ച് വിഭാഗം എഡിറ്ററായിരുന്നു അദ്ദേഹം.

 

 

 

വിഷയവിവരം, കാലസ്ഥിതി, ഏകജാലകം, അനുകമ്പ, അമ്മകന്യ, ദൈവഗുരുവിന്റെ ഒഴിവുകാലം എന്നിവയാണ് മോഹനന്റെ നോവലുകൾ.തോപ്പിൽ രവി അവാർഡ്, മലയാറ്റൂർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.