ഏഴും ഒമ്പതും വയസ്സ് പ്രായമുള്ള മക്കളെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റില്‍

single-img
29 May 2014

cbeerഒന്‍പതും ഏഴും വയസുള്ള കുട്ടികള്‍ക്ക് മദ്യം നല്‍കിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റിലായി. എരുമേലി മുക്കട ചാരുവേലി പ്ലാത്തോട്ടം ഗിരീഷ് (45) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യം ഉള്ളില്‍ ചെന്ന് അവശനിലയിലായ കുട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിതാവിനെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.