സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി

single-img
28 May 2014

trolസംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ജൂലായ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

 

 

ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചതായും മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതിയില്‍ പെടുത്തി ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രോളറുകള്‍ക്കും നിരോധനമുണ്ടാകും.