മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍

single-img
28 May 2014

Hafisപ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫുമായി തീവ്രവാദ വിഷയങ്ങളിലടക്കം ചര്‍ച്ച നടന്നതിനു പിന്നാലെ പാകിസ്ഥാന്റെ വാക്‌വെടി ഇന്ത്യയുടെ നേര്‍ക്ക്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് നവാസ് ഷെരീഫിന്റെ അടുത്ത അനുയായി താരിഖ് അസീസ് അറിയിച്ചു.

ഇന്ത്യ ആവശ്യപ്പെടുന്നവരെയെല്ലാം വിട്ടുനല്കാന്‍ കഴിയില്ലെന്നും ഹാഫിസ് സയീദിനെ വിചാരണ ചെയ്യുന്നുണെ്ടങ്കില്‍ അത് പാക്കിസ്ഥാനിലായിരിക്കുമെന്നും താരിഖ് അസീസ് അറിയിച്ചു. കുറ്റക്കാരനെന്നു കണെ്ടത്തിയാല്‍ ശിക്ഷ വിധിക്കുന്നതും പാക്കിസ്ഥാനിലായിരിക്കുമെന്നും തെളിവുകളില്ലാത്തതിനാലാണ് നേരത്തെ സയീദിനെ വെറുതേവിട്ടതെന്നും താരിഖ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ തിരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലില്ലെന്നും തവരിഖ് പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണാ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്ന കാര്യവും ഭീകരന്‍ ഹാഫിസ് സയീദിനെ വിട്ടുനല്കുന്ന കാര്യവും നവാസ് ഷെരീഫുമായി 50 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയില്‍ മോദി ആവശ്യപ്പെട്ടിരുന്നു.