സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് : പ്രധാനമന്ത്രി നരേന്ദ്ര മോഡി

single-img
28 May 2014

modiസംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥ ശക്തിപ്പെടുത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സംസ്ഥാനങ്ങൾ വികസിച്ചാൽ മാത്രമെ രാജ്യത്തിന് വികസനം ഉണ്ടാവുകയുള്ളൂ. അങ്ങനെയെങ്കിൽ മാത്രമെ രാജ്യത്തെ ഫെഡറൽ വ്യവസ്ഥയും ശക്തിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .