മറിയത്തിന്റെയും അബ്ദുള്ളയുടെയും കഥ അവിടെ നില്‍ക്കട്ടെ; പ്രണയവിവാഹം ചെയ്ത യുവതിയെ പാക്കിസ്ഥാനില്‍ ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

single-img
28 May 2014

Screenshot_43ഇന്ത്യക്കാരിയായ ഡോ. പ്രതിമ സാഹു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍കാരന്‍ മുഹമ്മദ് മാന്‍ഷയെ വിവാഹം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചതിന് തൊട്ടുപിന്നാലെ അതേ പാകിസ്ഥാനില്‍ നിന്നും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. പാക്കിസ്ഥാനില്‍ പ്രണയിച്ച പുരുഷനെ വിവാഹം ചെയ്ത യുവതിയെ കോടതിവളപ്പിലിട്ട് ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി.

വര്‍ഷങ്ങള്‍ നീണ്ട പ്രണത്തിനു ശേഷമാണ് ഇരുപത്തിയഞ്ചുകാരിയായ ഫര്‍സാന പ്രവീണും മുഹമ്മദ് ഇഖ്ബാലും വീട്ടുകാരെ എതിര്‍ത്ത് വിവാഹിതരായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഫര്‍സാനയുടെ പിതാവ് ഇഖ്ബാല്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കേസ് നല്കിയിരുന്നു. ഇതിന്റെ വാദത്തിനായി ലാഹോര്‍ ഹൈക്കോടതിയിലെത്തിയപ്പോഴായിരുന്നു ആള്‍ക്കൂട്ടത്തെ സാക്ഷിനിര്‍ത്തി ഫര്‍സാനയെ സ്വന്തം അച്ഛനുള്‍പ്പെടെയുള്ള ഇരുപതോളം ബന്ധുക്കള്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍ മുഹമ്മദ് ഇക്ബാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 

പാകിസ്ഥാനും മതവും ജാതിയുമൊക്കെ അവിടെ നില്‍ക്കട്ടെ; ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ യുവതി അതിര്‍ത്തികടന്ന് പാകിസ്ഥാന്‍കാരന്‍ മുഹമ്മദിന്റെ ജീവിതസഖിയായി