അയൽരാജ്യമായ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി

single-img
28 May 2014

suഅയൽരാജ്യമായ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എന്നാൽ ഇന്ത്യയ്ക്കു നേരെയുള്ള ഭീകര പ്രവർത്തനം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു.

 

 

 

 

ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അയൽ രാജ്യങ്ങളുമായും ആഫ്രിക്ക,​ ആസിയാൻ,​ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നും സുഷമ പറഞ്ഞു. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അവർ.