അമലാപോളും വിജയും ജൂണ്‍ 12-ന് വിവാഹിതരാകും

single-img
28 May 2014

amala.vijayചെന്നൈ: പ്രശസ്ത തമിഴ് നടിയും മലയാളിയുമായ അമലാപോളും സംവിധായകന്‍ എ.എല്‍. വിജയും തമ്മിലുള്ള വിവാഹം ജൂണ്‍ 12-ന് ചെന്നൈ എം.ആര്‍.സി. സെന്ററിൽ നടക്കും.  ‘റണ്‍ ബേബി റണ്‍’, ‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്നീ മലയാളചിത്രങ്ങളിൽ തിളങ്ങിയ അമലാപോള്‍ തമിഴ്, തെലുങ്ക് രംഗത്തെ ശ്രദ്ധേയ താരമാണ്.

അടുത്തിടെ നല്‍കിയ അഭിമുഖത്തിലൂടെയാണ് അമലാപോള്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇഷ്ടപുരുഷനൊപ്പം ജീവിക്കാന്‍ കഴിയുന്നത് ജീവിതത്തിന്റെ ഭാഗ്യമാണെന്നും വിവാഹശേഷവും അഭിനയും തുടരുമെന്നും അമലാപോള്‍ പറഞ്ഞു. പ്രിയദര്‍ശന്റെ ശിഷ്യനായ വിജയ്, ആര്യ നായകനായ ‘മദിരാശിപട്ടണം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്.