വനിതാ ട്രാഫിക് വാര്‍ഡൻ പത്മിനിയെ ആക്രമിച്ച കേസിലെ പ്രതി കള്ളനോട്ട് കേസിൽ അകത്തായി

single-img
28 May 2014

yukiyukiyukiട്രാഫിക് വാർഡൻ പത്മിനിയെ നടുറോഡിൽ തല്ലിച്ചതച്ച കേസിലെ പ്രതി  വിനോഷ് വര്‍ഗീസ് തട്ടിപ്പു കേസില്‍ പിടിയിലായി. ലക്ഷങ്ങളുടെ അഫ്ഗാന്‍ കറന്‍സി പിടികൂടിയ കേസിലാണ് വിനോഷിന്റെ അറസ്റ്റ്. 19 ലക്ഷത്തോളം രൂപയുടെ അഫ്ഗാന്‍ കറന്‍സിയുമായി ശനിയാഴ്ചയാണ് നാലുപേര്‍ കൊച്ചിയില്‍ പിടിയിലായത്. മുഗള്‍വംശ കാലത്തെ സ്വര്‍ണനാണയവും റൈസ്പുള്ളറും സംഘത്തിനു നല്‍കാമെന്നേറ്റത് വിനോഷ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഫ്ഗാന്‍ കറന്‍സി ഇടപാടില്‍ ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത വിനോഷ് റിമാൻഡിലാണു.കടവന്ത്രയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായ പത്മിനിയെ ആക്രമിച്ച കേസിൽ പ്രതിയായതോടെയാണു ഇയാൾ വാർത്തകളിൽ നിറഞ്ഞത്.മലപ്പുറത്തെ ലോഡ്ജിൽ യുവാവിനെ ഭീഷണി പെടുത്തി പണം കവർന്ന കേസിലും വിനോഷ് പ്രതിയാണു