തിരുവനന്തപുരം ആർ.സി.സിയെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടാക്കാൻ 120 കോടി

single-img
27 May 2014

തിരുവനന്തപുരം: ആർ.സി.സിയെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ 120 കോടി രൂപയ്‌ക്ക് അനുമതി ലഭിച്ചു. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചതായി മന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു.
ഉപകരണങ്ങൾ വാങ്ങാനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമാണ് ഈ തുക ഉപയോഗിക്കുക. 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളും ആർ.സി.സിയും ഇതുസംബന്ധിച്ച കരാർ ഉടൻ ഒപ്പുവയ്ക്കും.