ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

single-img
27 May 2014

iafകശ്മീരിൽ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ശ്രീനഗറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ മര്‍മഹ വില്ലേജിലെ പാടത്താണ് വിമാനംതകര്‍ന്നുവീണത്. സ്വാഡ്രണ്‍ ലീഡര്‍ രഘു ബന്‍സായിയാണ് മരിച്ചത്.

 

 

 

 

അദ്ദേഹത്തിന്റെ മൃതദേഹം വ്യോമസേനയുടെ ഫീല്‍ഡ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതായും അധികൃതര്‍ അറിയിച്ചു. എന്നാൽ അപകടകാരണം അറിവായിട്ടില്ല. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് വ്യോമനിരീക്ഷണം തുടങ്ങിയിട്ടുണ്ട്.