കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു, മൂന്നു തീവണ്ടികള്‍ റദ്ദാക്കി

single-img
27 May 2014

trainകരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മെമു ഉള്‍പ്പെടെ മൂന്നു തീവണ്ടികള്‍ കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു . എറണാകുളത്ത് നിന്ന് രാത്രി 7.30 ന് പുറപ്പെടുന്ന കൊല്ലം മെമു (66309) ചൊവ്വാഴ്ച കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

 

 

 

 

എറണാകുളത്ത് നിന്ന് വൈകിട്ട് ആറിന് പുറപ്പെടുന്ന കൊല്ലം പാസഞ്ചര്‍ (56391) ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കായംകുളംവേെരയ ഉണ്ടാകുകയുള്ളു.കൊല്ലത്ത് നിന്ന് രാവിലെ 7.55 ന് തിരിക്കേണ്ട കോട്ടയം പാസഞ്ചര്‍ (56394) ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കായംകുളത്ത് നിന്ന് യാത്ര തുടങ്ങുമെന്നും റെയില്‍വേ അറിയിച്ചു.