ജമ്മു കാഷ്മീര്‍; പ്രത്യേക പദവി ഒഴിവാക്കുമെന്ന് ജിതേന്ദ്ര സിംഗ്

single-img
27 May 2014

Kashmir_map.svgജമ്മു കാഷ്മീരിനുള്ള പ്രത്യേക പദവി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം എടുത്തുകളയുമെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്കു തയാറാണെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.

പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ് എന്നുള്ളതാണ് ഇന്ത്യന്‍ ഭരണഘടനയുടെ 370ആം വകുപ്പ് അനുശാസിക്കുന്നത്.