കേരളത്തിൽ നിന്ന് മന്ത്രി ഇല്ലെങ്കിലെന്താ;മോദി മന്ത്രിസഭയിൽ നല്ല “പച്ച മലയാളം” സംസാരിക്കുന്ന രണ്ട് പേർ

single-img
27 May 2014

ethethtനരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മലയാളികളില്ലെങ്കിലും മലയാളം നന്നായി പറയുന്ന രണ്ടു പേരുണ്ട്.കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മലയാളം നന്നായി സംസാരിക്കുന്ന നേതാവുമായ സദാനന്ദ ഗൗഡയും കന്യാകുമാരിയില്‍നിന്ന് ജയിച്ച ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനുമായ പൊന്‍ രാധാകൃഷ്ണനുമാണ് മോദി മന്ത്രിസഭയിലെ മലയാളികൾ അല്ലാത്ത രണ്ടു ‘മലയാളി’കള്‍.

സദാനന്ദഗൗഡ പകുതി മലയാളിയാണെന്ന് പറയാം. കേരളത്തിലെ ബിജെപിയുടെ ചുമതല സദാനന്ദഗൗഡ വഹിച്ചിരുന്നു.മലയാളം നന്നായി പറയുക മാത്രമല്ല നല്ലപോലെ മലയാളം എഴുതാനും വായിക്കാനും സദാനന്ദഗൗഡയ്ക്ക് അറിയാം. മന്ത്രിസഭയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

കന്യാകുമാരിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയ പൊന്‍ രാധാകൃഷ്ണനും നന്നായി മലയാളം സംസാരിക്കാന്‍ അറിയാവുന്ന ആളാണ്. അവിവാഹിതനാണ്. വാജ്‌പേയി മന്ത്രിസഭയിലും മന്ത്രിയായിരുന്നു.