എം ഡി എം കെ നേതാവ് വൈകോയെ പോലീസ് കസ്റ്റഡിയിലെടുത്തു

single-img
26 May 2014

vaikoശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ എം ഡി എം കെ നേതാവ് വൈകോ അടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

പാര്‍ലമെന്റ് സ്ട്രീറ്റില്‍ ആയിരുന്നു വൈകോയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം. ശ്രീലങ്കന്‍ ദേശീയ പതാകയും രാജപാക്‌സെയുടെ ചിത്രങ്ങളും എം ഡി എം കെ പ്രവര്‍ത്തകര്‍ കത്തിച്ചു.

 

 

 

ശ്രീലങ്കയിലെ തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തയാളാണ് രാജപാക്‌സെയെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവെ വൈകോ ആരോപിച്ചു. രാജപാക്‌സെയുടെ സാന്നിധ്യം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ കളങ്കപ്പെടുത്തും. മോദി സര്‍ക്കാരിനെതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്നും വൈകോ പറഞ്ഞു.