കെജ്‌രിവാളിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

single-img
26 May 2014

aravindആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

 

 

 

മാനനഷ്ടക്കേസില്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കെജ്‌രിവാളിനെ ജയിലില്‍ അടച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

ബി ജെ പി നേതാവ് നിഥിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കെജ്‌രിവാള്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ രണ്ടു ദിവസക്കേത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ജാമ്യത്തുക കെട്ടിവെക്കാന്‍ വീണ്ടും വിസമ്മതിച്ചതോടെ മെയ് 23 ന് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.