കാജല്‍ അഗര്‍വാള്‍ വീണ്ടും ഹിന്ദിയിലേക്ക്

single-img
26 May 2014

kajal-agarwal-new-stills-fd8fe940സിങ്കം, സ്‌പെഷല്‍ 26 എന്നീ ബോളിവുഡ് ചിത്രങ്ങൾക്ക് ശേഷം തെന്നിന്ത്യന്‍ താരറാണി കാജല്‍ അഗര്‍വാള്‍ വീണ്ടുമൊരു ഹിന്ദി ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ തയാറെടുക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് കാജല്‍ അഭിനയിക്കാനെത്തുക. ഇത് കാജലിന്റെ മൂന്നാമത്തെ ചിത്രമാണ്, അതുപോലെ തന്നെ റൊമാന്റിക് കോമഡിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ സീസ് ഇറാനി എന്ന ഇറാനിയന്‍ ചിത്രത്തിന്റെ റീമേക്കാണ്.

ചിത്രത്തില്‍ വിവാഹിതയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. വിവാഹാനന്തര ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്, ശര്‍മാന്‍ ജോഷിയാണ് കാജലിന്റെ നായകൻ. സെപ്റ്റംബര്‍ ആദ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.  ധനുഷിന്റെ നായികയായ തമിഴ് ചിത്രത്തിന്റേയും രാംചരണിന്റെ നായികയായ തെലുങ്കു ചിത്രത്തിന്റേയും ജോലികള്‍ തീര്‍ന്നാലുടന്‍ പുതിയ ഹിന്ദി ചിത്രവുമായി കാജല്‍ സഹകരിച്ചുതുടങ്ങും.