ദില്ലിയില്‍ മയക്കുമരുന്ന് വേട്ട : നൂറുകോടി രൂപയുടെ ഹെറോയിനുമായി മലയാളിയടക്കം നാലുപേര്‍ പിടിയില്‍

single-img
26 May 2014

tjtyjutyutyuന്യൂഡല്‍ഹി : വന്‍മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പ്പെടെ നാലുപേര്‍ ഡല്‍ഹിയില്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ നൂറുകോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ശേഖരമാണ് പിടികൂടിയത്.

തിരുവനന്തപുരം പൂന്തുറ ത്രിവേണി നഗറിലെ നൗഷാദ് അബ്ദുറഹ്മാന്‍(35), മഹാരാഷ്ട്ര അപ്പര്‍ ട്രോംബെ സുനിത നിവാസിലെ സാജിദ് സുബൈര്‍(25), സംഘത്തലവന്‍ മുംബൈ ചീത്താ ക്യാമ്പിലെ ഷാജഹാന്‍ മുഹമ്മദ് യാസിന്‍ എന്ന കരീം(37), മുഹമ്മദ് അബ്ദുള്‍ സത്താര്‍ എന്ന ഷേരു(26) എന്നിവരാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന്റെ പിടിയിലായത്. ചൊവ്വാഴ്‌ച സൗത്ത്‌ ഡല്‍ഹിയിലെ സാരേയ്‌കാലേ ഖാന്‍ മേഖലയില്‍നിന്നാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. 

സാരായ് കാലെഖാനിലെ മില്ലേനിയം പാര്‍ക്കിനടുത്തുവെച്ച് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 16 കിലോഗ്രാം ഹെറോയിനും 9 കിലോഗ്രാം മെത്താംഫീറ്റാമീനുമായാണ് നൗഷാദും സാജിദ് സുബൈറും പിടിയിലായത്. പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയില്‍ നിന്ന് മയക്കുമരുന്നുമായി ഡല്‍ഹി വഴി മുംബൈയിലേക്ക് വരികയായിരുന്നു ഇരുവരും. തുടര്‍ന്ന് സംഘത്തലവനായ കരീം എന്ന സേത്താ ഭായിയെയും അബ്ദുള്‍ സത്താറിനെയും അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് അഞ്ചുകിലോഗ്രാം ഹെറോയിനും പിടിച്ചു. കൂട്ടാളികളെ കാണാതായതിനാല്‍ തിരഞ്ഞ് ഡല്‍ഹിയില്‍ എത്തിയതാണ് കരീമും സത്താറും. ഇതിനിടെ ഇടപാടുകാരില്‍ നിന്ന് അഞ്ചുകിലോ ഹെറോയില്‍ സ്വീകരിക്കുകയും ചെയ്തു.

പാകിസ്താന്‍, ശ്രീലങ്ക, ദുബായ്, കുവൈത്ത്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ശൃംഖലയാണ് ഇവരുടേത്. പിടിച്ചെടുത്ത മയക്കുമരുന്നിന്‌ രാജ്യാന്തര വിപണിയില്‍ നൂറു കോടി രൂപ വിലമതിക്കുമെന്ന്‌ ഡല്‍ഹി പോലീസ്‌ സ്‌പെഷല്‍ കമ്മിഷണര്‍ എസ്‌.എന്‍. ശ്രീവാസ്‌തവ അറിയിച്ചു.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയാണ് നൗഷാദ്. ബികോം ബിരുദധാരിയായ ഇയാള്‍ ഫര്‍ണിച്ചര്‍ കയറ്റുമതി കമ്പനിയില്‍ ജോലി നോക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള സുഹൃത്ത്‌ വഴിയാണ്‌ മയക്കുമരുന്ന്‌ കടത്ത്‌ സംഘവുമായി ബന്ധപ്പെടുന്നത്‌.സേത്ത്‌ ഭായി എന്നറിയപ്പെടുന്ന ഷാജഹാന്റെ നിര്‍ദേശ പ്രകാരം പഞ്ചാബിലെ അതിര്‍ത്തി പ്രദേശമായ അട്ടാറിയില്‍ നിന്ന്‌ മുംബൈയിലേക്ക്‌ മയക്കുമരുന്ന്‌ കടത്തുകയായിരുന്നു നൗഷാദിന്റെ പ്രധാന ജോലി എന്നാണ്‌ പോലീസ്‌ പറയുന്നത്‌. മെയ് 20-ന് സുബൈറുമായി ചേര്‍ന്ന് അട്ടാരിയില്‍ പോയി പാക്‌ സ്വദേശിയായ ഖാലിദില്‍ നിന്ന്‌ 16 കിലോ ഹെറോയിനും ഒന്‍പത്‌ കിലോ മെതംഫെറ്റാമിനും വാങ്ങി മടങ്ങവെയാണ് പിടിയിലായത്. 

ടിയിലായ നൗഷാദും മുഹമ്മദ് സാജിദ് സുബൈറും നല്‍കിയ വിവരമനുസരിച്ചാണ് മറ്റു രണ്ടുപേരെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.