ജൂണ്‍ 5ന് കേരള സര്‍ക്കാര്‍ ലോകറെക്കോഡിലേക്ക്

single-img
23 May 2014

plant-pageലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് ലോകറെക്കോഡ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന വനം-പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനവത്കരണ പദ്ധതിയായ പങ്കാളിത്ത പരിസ്ഥിതി കര്‍മപദ്ധതി വന്‍വിജയമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് കത്തയച്ചു.

ഓരോ ജില്ലയിലും 75,000 തൈകള്‍ രാവിലെ 10.30 നും 11.30 നും ഇടയ്ക്ക് നട്ട് ലോകറെക്കോഡ് സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുക്കുന്ന പദ്ധതി വിദ്യാര്‍ഥികള്‍, വനിതാ സംഘടനകള്‍, കര്‍ഷകര്‍, മറ്റ് സന്നദ്ധ- സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.