ചോദിച്ചുവാങ്ങിയ പരാജയമാണ് ചാലക്കുടിയിലേയും തൃശൂരിലേയുമെന്ന് കൊടിക്കുന്നില്‍

single-img
23 May 2014

KodikunnilSuresh-W-Eതൃശൂരിലെയും ചാലക്കുടിയിലേയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം യുഡിഎഫ് ചോദിച്ചുവാങ്ങിയതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃനിരയിലേക്ക് പ്രിയങ്ക ഗാന്ധി വരേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്യോന്യം മാറിയ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ സിപിഐ സ്ഥാനാര്‍ഥി സിഎന്‍. ജയദേവനോട് പരാജയപ്പെട്ടപ്പോള്‍ ചാലക്കുടിയില്‍ പി.സി. ചാക്കോ ഇടതുസ്വതന്ത്രനും നടനുമായ ഇന്നസെന്റിനോടാണ് പരാജയപ്പെട്ടത്.