ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് രാഷ്ട്രീയ മര്യാദകേടെന്ന് പിള്ള

single-img
22 May 2014

06-balakrishna-pillaiപാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ട് ഇലക്ഷന് ശേഷം കെ.ബി.ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം നല്‍കാതിരിക്കുന്നത് രാഷ്്ട്രീയ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കൊല്ലത്തേയും മാവേലിക്കരയിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് നിര്‍ണായക ശക്തിയായത് കേരള കോണ്‍ഗ്രസ് ബിയാണെന്ന് ഉമ്മന്‍ചാണ്ടി ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വാക്കുമാറുന്ന രീതി ശരിയല്ല. യുഡിഎഫ് യോഗത്തില്‍ മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.