സഹകരണ ബാങ്കുകളുടെ പലിശ നിരക്ക് കുറച്ചു

single-img
22 May 2014

notesസഹകരണ ബാങ്കുകളുടെ പലിശ നിരക്ക് 15 ശതമാനമായി കുറച്ചു. സ്വര്‍ണപണയത്തിന്മേല്‍ 25ലക്ഷം രൂപ വരെ വായ്പ നല്‍കും. സഹകരണ ബാങ്കുകളില്‍ അപേക്ഷിച്ചാല്‍ പരമാവധി 15 ദിവസത്തിനുള്ളില്‍ വായ്പ ലഭ്യമാക്കും. 16ശതമാനമായിരുന്ന പലിശയില്‍ ഒരു ശതമാനം ഇളവ് വരുത്തി. സ്വര്‍ണ പണയത്തിന്മേല്‍ 25ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

 

 
ഇതിനായി ഈടാക്കുന്ന പരമാവധി പലിശ 12 ശതമാനത്തില്‍ കൂടില്ല. ആവശ്യമുള്ളിടങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി എട്ടുമണിവരേയും ഞായറാഴ്ചകളിലും ബാങ്ക് പ്രവര്‍ത്തിക്കും. വായ്പകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തരമന്ത്രി വ്യക്തമാക്കി.