ലോക്‌സഭാ തിരഞ്ഞെടുപ്പ്:കണ്ണൂരിൽ സി.പി.എം എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കി:കെ.സുധാകരൻ

single-img
21 May 2014

sudhaലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സി.പി.എം എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കിയെന്ന് മുൻ എം.പി കെ.സുധാകരൻ . കണ്ണൂരിൽ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിൽ നിന്ന് താൻ ഇറങ്ങിപ്പോയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം കണ്ണൂർ നിയമസഭാ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കുമെന്ന വാർത്തകൾ ശരിയല്ല എന്നും  സുധാകരൻ പറഞ്ഞു.