അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗുമായി കൂടിക്കാഴ്‌ച നടത്തി

single-img
21 May 2014

aravindjiആം ആദ്‌മി പാര്‍ട്ടി നേതാവും മുന്‍ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗുമായി കൂടിക്കാഴ്‌ച നടത്തി. അരമണിക്കൂറിലേറെ കൂടിക്കാഴ്‌ച നീണ്ടെങ്കിലും ഇതുസംബന്ധിച്ച്‌ പ്രതികരിക്കാന്‍ കെജ്‌രിവാള്‍ ഇതുവരെ തയാറായില്ല.

 

 

കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കണമെന്ന്‌ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇപ്പോഴും ശക്‌തമായി വാദിക്കുന്നുണ്ട്‌ എന്ന് ആണ് റിപ്പോർട്ട്‌ . സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ ഗവര്‍ണറുമായി കെജ്‌രിവാള്‍ ചര്‍ച്ചനടത്തിയതായാണു ചിലനേതാക്കള്‍ നല്‍കുന്ന സൂചന.