ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിയെ വഞ്ചിച്ചെന്ന് ആര്‍. ബാലകൃഷ്ണപിള്ള

single-img
21 May 2014

balaഗണേശ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ വഞ്ചിച്ചെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പത്തനാപുരത്ത് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വാക്കുപാലിച്ചില്ളെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

 

 

 

കേരള കോണ്‍ഗ്രസിന്‍െറ പിന്തുണയിലാണ് കൊല്ലം, മാവേലിക്കര സീറ്റുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നു. ഇതാണ് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.