സോണിയയും രാഹുലും സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം

single-img
20 May 2014

Sonia Rahul (1)--621x414ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വമ്പന്‍ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തല്‍സ്ഥാനം രാജി വെയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് ഇരുവരും പ്രവര്‍ത്തക സമിതിയില്‍ അറിയിച്ചെങ്കിലും രാജി അംഗീകരിച്ചില്ല. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ മുന്നോട്ടുപോകാന്‍ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള പ്രമേയം പ്രവര്‍ത്തക സമിതി അംഗീകരിച്ചു.