മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എ.എന്‍. ഷംസീര്‍ നല്‍കിയ മാനനഷ്‌ടക്കേസ്‌ കോടതി തള്ളി

single-img
20 May 2014

shamവടകര യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇടതു സ്‌ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ നല്‍കിയ മാനനഷ്‌ടക്കേസ്‌ കോടതി തള്ളി. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ്‌ ഉള്‍പ്പടെയുള്ളവരുമായി ഷംസീറിന് ബന്ധമുണ്ടെന്നു പ്രചാരണം നടത്തിയതിനു കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ഷംസീര്‍ ഹര്‍ജി നല്‍കിയത്‌.

 

 

 

അതേസമയം ഇതേ ആക്ഷേപം ഉന്നയിച്ച്‌ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയ്‌ക്കും ആര്‍.എം.പി സംസ്‌ഥാന സെക്രട്ടറി എന്‍.വേണുവിനുമെതിരെയുള്ള ഷംസീറിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ്‌ എം.ഷുഹൈബ്‌ ഉത്തരവിട്ടു.