സംസ്ഥാനത്ത് ഈവര്‍ഷം പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കില്ല

single-img
20 May 2014

udfസംസ്ഥാനത്ത് ഈവര്‍ഷം പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കില്ല.യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ആണ് ഇകാര്യം അറിയിച്ചത് . എന്നാല്‍ നിലവിലുള്ള സ്‌കൂളുകളില്‍ പ്രാദേശികമായ ആവശ്യാനുസരണം പുതിയ ബാച്ചുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷം പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

പുതിയ പ്ലസ് ടു സ്‌കൂളുകള്‍ക്കായുളള ഉപസമിതി ശുപാര്‍ശകള്‍ഈ വര്‍ഷം നടപ്പാക്കേണ്ടെന്ന് മുന്നണി തീരുമാനിച്ചു . സാമ്പത്തിക ബാധ്യത നോക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന ധനമന്ത്രിയുടെ നിലപാടായിരുന്നു ഒരു കാരണം . പട്ടി കയെ ചൊല്ലിയുള്ള തര്‍ക്കം രണ്ടാമത്തേതും .ഇതേ തുടര്‍ന്ന് ഈ വര്‍ഷം അധിക ബാച്ചുകള്‍മതിയെന്ന് മുന്നണി തീരുമാനിച്ചു .

 

 

പാലക്കാട്ടെ യുഡിഎഫിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സബ് കമ്മിറ്റി രൂപവല്‍ക്കരിച്ചു. പി.പി. തങ്കച്ചന്‍ കണ്‍വീനറായും ആര്‍. ബാലകൃഷ്ണപിള്ള ചെയര്‍മാനുമായുള്ള സമിതിയില്‍ കെ.പി.എ മജീദ്, ജോയി എബ്രഹാം, എ.എ അസീസ്, ജോണി നെല്ലൂര്‍ എന്നിവരാണ് അംഗങ്ങള്‍. പാലക്കാട്ടെ പരാജയം അപ്രതീക്ഷിതമായിരുന്നു എന്ന് പിപി തങ്കച്ചന്‍ പറഞ്ഞു.

 

 
ഗണേഷിന്റെ മന്ത്രി സ്ഥാനം വൈകുന്നതിലെ അതൃപ്തി ആര്‍ബാലകൃഷ്ണ പിള്ള പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഗണേഷിനെ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നതായി പിള്ള പറഞ്ഞു .തിരുവനന്തപുരത്ത് ബിജെപിയുമായി ഇടതുമുന്നണി വോട്ടുകച്ചവടം നടത്തി. കണ്ണൂര്‍ കാസര്‍കോട് മണ്ഡലങ്ങളില്‍ ബിഎല്‍ഒ മാരുടെ സ്ലിപ്പ് ഉപയോഗിച്ച് ഇടതുമുന്നണി വ്യാപകമായി കള്ളവോട്ട് ചെയ്തതായും പി.പി. തങ്കച്ചന്‍ ആരോപിച്ചു.