പുനഃസംഘടന യുഡിഎഫിലും വേണമെന്ന ആവശ്യവുമായി: ജോണി നെല്ലൂര്‍

single-img
20 May 2014

johny_evarthaകോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ബൂത്തുതലം മുതല്‍ പുനഃസംഘടന നടത്താനുള്ള കെപിസിസി പ്രസിഡന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അതേ രീതിയില്‍ യുഡിഎഫിലും പുനഃസംഘടന വേണമെന്നും കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

തങ്ങളുടെ പാര്‍ട്ടിയിലുള്ളതുപോലെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ സംഘടന പുനഃസംഘടിപ്പിക്കാറുള്ളത് കോണ്‍ഗ്രസിന് ഫലം ചെയ്യും. അടിസ്ഥാനതലം മുതല്‍ യുഡിഎഫിലും പുനഃസംഘടന വേണമെന്നതുള്‍പ്പടെ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലുണ്ടായ തകര്‍ച്ച ജനങ്ങളില്‍നിന്ന് അകന്നുപോകുന്നതിനാലാണ്. നോട്ടപ്പിശകുകളില്ലായിരുന്നെങ്കില്‍ ഏതാനും സീറ്റുകളിലുണ്ടായ തോല്‍വി ഒഴിവാക്കാമായിരുന്നു. കണ്ണൂരിലെയും ചാലക്കുടിയിലെയും തൃശൂരിലെയും തോല്‍വികള്‍ കനത്ത ആഘാതമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.