തലസ്ഥാന ജില്ലയിൽ 31 ഹോട്ടലുകൾക്കെതിരെ നടപടി

single-img
20 May 2014

hotelഭക്ഷ്യസുരക്ഷാ സ്ക്വാഡ് തിരുവനന്തപുരം , എറണാകുളം ജില്ലകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ 11 ഹോട്ടലുകൾ അടപ്പിക്കുകയും, 54 ഹോട്ടലുകൾക്ക് ശുചിത്വം പാലിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. പിഴയായി 57 ഹോട്ടലുകളിൽ നിന്ന് 3,23,200 രൂപ ഈടാകുകയും ചെയ്തു .

 

 

 

തിരുവനന്തപുരത്ത് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ എട്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഏഴെണ്ണണത്തിന് 20,000 രൂപ പിഴയിട്ടു. നന്ദാവനം, കിഴക്കേകോട്ട, ഓവർബ്രിഡ്ജ്, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരു ഹോട്ടൽ അടപ്പിക്കുകയും 5 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുംമൂട് , നാലാഞ്ചിറ എന്നിവിടങ്ങളിൽ ഒരു ഹോട്ടൽ പൂട്ടിച്ചു. ഏഴ് ഹോട്ടലുകൾക്ക് പിഴയിട്ടു.