ബിഹാറിലെ പുതിയ മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി സത്യപ്രതിജ്ഞ ചെയ്തു

single-img
20 May 2014

biharബിഹാറിലെ പുതിയ മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി സത്യപ്രതിജ്ഞ ചെയ്തു . രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഞ്ജിയോടൊപ്പം രണ്ട് പുതുമുഖങ്ങളടക്കം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

 

 

 

 

കഴിഞ്ഞ ദിവസം മഞ്ജിയെ പുതിയ നിയമസഭാകക്ഷിനേതാവായി പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം തിരഞ്ഞെടുത്തിരുന്നു. രാജി തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പുമന്ത്രി ജിതന്‍ റാം മഞ്ജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.