കാഷ്മീര്‍ പ്രശ്‌നത്തിനു പുതിയ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്ന് മുഫ്തി

single-img
19 May 2014

Mufti-Saeedകാഷ്മീര്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ പുതിയ കേന്ദ്ര സര്‍ക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ജമ്മു- കാഷ്മീരിലെ പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ്.

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമീപനം പുതിയ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാഷ്മീരില്‍ നിന്നു പിഡിപിയുടെ മൂന്നു പേര്‍ ഇക്കുറി ലോക്‌സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.