തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്‍റ് കെ. ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹത്തെ കണ്ടു

single-img
19 May 2014

ch തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്‍റ് കെ. ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹത്തെ കണ്ട് തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചു. പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതും ഒൗദ്യോഗികമായി അദ്ദേഹത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ തന്നെ ടി.ആര്‍.എസ് കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെട്ടിരുന്നു.

 

 

 
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 20 ഓളം എം.എല്‍.എമാര്‍ക്കൊപ്പമാണ് റാവുവും സംഘവും ഇന്നലെ രാജ്ഭവനിലത്തെിയത്. 10 മിനിറ്റു നേരം ഇരുവരും സംഭാഷണം നടത്തിയ ശേഷം ഗവര്‍ണര്‍ എം.എല്‍.എമാരെയും കണ്ടു.