എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല: കോടിയേരി

single-img
19 May 2014

KODIYERI_BALAKRISHNANകുണ്ടറയില്‍ വോട്ട് കുറഞ്ഞതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ബേബി പോളിറ്റ് ബ്യൂറോ യോഗത്തില്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍.

എം.എ.ബേബി കുണ്ടറ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്നും സിപിഎമ്മില്‍ ഇത്തരം രാജി നാടകങ്ങള്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് കേരളത്തില്‍ ഇത്രയും സീറ്റുകള്‍ നേടികൊടുത്തത് നരേന്ദ്ര മോഡിയാണെന്നും അദ്ദേഹം പറഞ്ഞു.