തനിക്കും കുടുംബത്തിനും വധഭീഷണി എന്ന് ആന്റോ ആന്റണി ,മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി

single-img
18 May 2014

antoതനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് പത്തനംതിട്ടയില്‍ നിന്നു വിജയിച്ച ആന്റോ ആന്റണി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി. തനിക്ക് ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയുണ്ടെന്നാണ്ആന്റോ കോട്ടയം എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു . ഈരാറ്റുപേട്ടയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും വധഭീഷണിയുണ്ടെന്നും ആന്റോ ആന്റണി പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കഞ്ഞിക്കുഴിയിലെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.