നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടി. ആര്‍. എസ്,സീമാന്ധ്രയില്‍ ടി.ഡി.പി

single-img
16 May 2014

tdpലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടി. ആര്‍. എസും സീമാന്ധ്രയില്‍ ടി.ഡി.പിയും അധികാരത്തിലേക്ക്.എന്നാൽ തെലങ്കാന യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച കോണ്‍ഗ്രസിന് തെലങ്കാനയില്‍ പോലും ഭരണം പിടിക്കാനായില്ല.

 

 

കോണ്‍ഗ്രസ് സര്‍ക്കാര്‍ ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതോടെ സീമാന്ധ്ര മുഴുവന്‍ കോണ്‍ഗ്രസ് വിരുദ്ധ മനോഭാവത്തിലായിരുന്നു പൊതുവെ . അതേസമയം, തങ്ങളുടെ ചിരകാല അഭിലാഷമായ തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാക്കിയ കോണ്‍ഗ്രസ്സിനോടുള്ള നന്ദി ഒരു പരിധിവരെയെങ്കിലും തെലങ്കാന കാണിച്ചു.

 

 

ആകെ 119 സീറ്റുകളുള്ള ഇവിടെ ടി.ആര്‍.എസിന് 65 സീറ്റും കോണ്‍ഗ്രസ് സഖ്യം 20 സീറ്റുകളും ടി.ഡി.പി സഖ്യം 23 സീറ്റുകളുമാണ് നേടിയത്.175 സീറ്റുകളുള്ള സീമാന്ധ്രയില്‍ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) 106 സീറ്റുകള്‍ നേടിയപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 65 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് ഒരും സീറ്റ് നേടി.