ബി .ജെ.പി തരംഗത്തില്‍ തോൽവി രുചിച്ച്‌ കേന്ദ്രമന്ത്രിമാർ

single-img
16 May 2014

meeraരാജ്യത്ത് ബി .ജെ.പി തരംഗത്തില്‍ കോണ്‍ഗ്രസ്‌ ചാരം ആയപ്പോൾ മല്‍സരരംഗത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരില്‍ നല്ലൊരു പങ്കും തോൽവി രുചിച്ചു. ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാർ ബിഹാറിലെ സസാറാമിയയിൽ ബി.ജെ.പിയിലെ ചെദി പസ്വാന്‍നോട്‌ 63327 വോട്ടിന് ആണ് മീരാ കുമാര്‍ പരാജയപ്പെട്ടത്‌ .

 

 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍. സിംഗ്‌ ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ബി.ജെ.പിയുടെ രാജേഷ്‌ പാണ്ഡേയോട്‌ 85530 വോട്ടിനു പരാജയപ്പെട്ടു.ചിറ്റോര്‍ഗര്‍ സീറ്റില്‍ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ്‌ ബി.ജെ.പിയിലെ ചന്ദ്ര പ്രകാശ്‌ ജോഷിയോട്‌ 316857 വോട്ടിനു പരാജയപ്പെട്ടു. കേന്ദ്രമന്ത്രിയും രാജസ്‌ഥാന്‍ പി.സി.സി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്‌ അജ്‌മീറില്‍ ബി.ജെ.പിയുടെ സന്‍വാര്‍ലാല്‍ ജാട്ടിനോട്‌ 171983 വോട്ടിനാണു തോറ്റത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കേന്ദ്ര ആരോഗ്യ മന്തി ഗുലാം നബി ആസാദ്‌ ബി.ജെപിയുടേ ജിതേന്ദ്ര സിംഗിനോട്‌ ഉധംപൂരില്‍ 60976 വോട്ടിനു തോറ്റു.

 

 

sushilആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഷോലാപുറില്‍ ബി.ജെ.പിയിലെ ശരദ്‌ ഭോണ്‍സ്‌ലെയോടാണ്‌ തോറ്റത്‌. സാംഗ്ലിയില്‍ കേന്ദ്ര മന്ത്രി പ്രതീക്‌ പാട്ടീല്‍ ബി.ജെ.പിയിലെ സഞ്‌ജയ്‌കാക്ക പാട്ടിലിനോട്‌ പരാജയപ്പെട്ടു. ഭണ്ഡാര ഗോണ്ട്യയില്‍ ബി.ജെ.പിയിലെ നനാ പടോലെ എന്‍.സി.പിയുടെ മുന്‍ നിര നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി.

 
കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണയെ ദൗസയില്‍ തോല്‌പിച്ചത്‌ സഹോദരനായ ബി.ജെ.പി സ്‌ഥാനാര്‍ഥി ഹരിഷ്‌ ചന്ദ്ര മീണയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ വി.നാരായണ സ്വാമി പുതുച്ചേരിയില്‍ എ.എസ്‌ന്‍.ആര്‍.സിയിലെ ആര്‍. രാധാകൃഷ്‌ണന്‍ പരാജയപ്പെടുത്തി.

 

 
mullaഎന്നാൽ അതേസമയം കേരളത്തില്‍ നിന്നും മത്സരിച്ച അഞ്ചു കേന്ദ്രമന്ത്രിമാരും വിജയം നേടി. കെ. വി. തോമസ്‌ എറണാകുളത്ത്‌ നിന്നും മുല്ലപ്പള്ളി വടകരയില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ്‌ മാവേലിക്കരയില്‍ നിന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത്‌ നിന്നും വിജയം നേടി.