മൻമോഹൻസിംഗിന് നൽകിയ വിരുന്നിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നു

single-img
15 May 2014

rahulപ്രധാനമന്ത്രി മൻമോഹൻസിംഗിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നൽകിയ വിരുന്നിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നു. സോണിയയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയായ ജൻപഥിലാണ് പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കിയത്. സൽമാൻ ഖുർഷിദ്,​ സുശീൽ കുമാർ ഷിൻഡേ,​ പി.ചിദംബരം,​ എന്നിവർ ഉൾപ്പെടെ കേന്ദ്രമന്ത്രിമാരും മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

 
അതേസമയം അത്താഴ വിരുന്നിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്നുള്ള കാര്യം നേരത്തെ അറിയിച്ചിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഡൽഹിയിൽ ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

 

 

പ്രധാനമന്ത്രി 17ന് രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറും. തുടർന്നുള്ള കാലം വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് 81കാരനായ മൻമോഹൻ നേരത്തെ അറിയിച്ചിരുന്നു.