പഞ്ചാബ് കോണ്‍ഗ്രസ് എംഎല്‍എ അരവിന്ദ് ഖന്ന രാജിവെച്ചു

single-img
15 May 2014

Aravind Khannaപഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ അരവിന്ദ് ഖന്ന രാജിവെച്ചു. മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിന്റെ അടുത്ത അനുയായി കൂടിയാണ് അദ്ദേഹം. ദുരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എംഎല്‍എയായത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ഖന്ന രാജി വാര്‍ത്ത പുറത്തുവിട്ടത്. താന്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയെന്നും രാഷ്ട്രീയത്തില്‍ നിന്നു മാറാന്‍ ഇതാണ് കൃത്യമായ സമയമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം അദ്ദേഹം രാജിവെച്ചിട്ടില്ല.