മോഡിയെ അനുകൂലിച്ച മലൈസ്വാമിയെ ജയലളിത പുറത്താക്കി

single-img
15 May 2014

Jayalalithaജയലളിതയും നരേന്ദ്ര മോഡിയും സുഹൃത്തുക്കളാണെന്നും നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തിനു പിന്തുണ നല്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും പ്രസ്താവനയിറക്കിയ എഐഎഡിഎംകെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടി ചെയര്‍മാന്‍ ജയലളിത പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

പുറത്തുവന്ന എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് എ.ഐ.എ.ഡി.എം.കെ യിലെ പ്രമുഖനും രാജ്യസഭാംഗവും കൂടിയായ മലൈ സ്വാമിയെ പുറത്താക്കി ജയലളിത ഞെട്ടിച്ചിരിക്കുന്നത്.