പിന്തുണയ്ക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ തങ്ങളെ കൂട്ടേണ്ടെന്നു ബിജെപിയോട് ഡി എം കെ

single-img
15 May 2014

ചെന്നൈ : പിന്തുണയ്ക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ തങ്ങളെ കൂട്ടരുത് എന്ന് ബിജെപിയോട് ഡി എം കെ. ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ ആണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.

ബിജെപിയെ പിന്തുണയ്ക്കുക എന്ന ഒരു പദ്ധതി തങ്ങള്‍ക്കില്ലെന്നും ഒരു മതേതര മുന്നണിയെ പിന്തുണയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഡി എം കെയുടെ പിന്തുണ ആരും ചോദിച്ചില്ലെന്ന് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു.ഡി എം കെ ക്രിമിനലുകളുടെ പാര്‍ട്ടി ആണെന്നും അദ്ദേഹം ആരോപിച്ചു.

എന്‍ ഡി എയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്ന ആര്‍ എസ് എസിന്റെ രഹസ്യ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബി ജെ പി സഖ്യതിനായി നിരവധി പാര്‍ട്ടികളെ സമീപിച്ചിരുന്നു.ജയലളിതയുമായി സഖ്യമുണ്ടാക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.എന്നാല്‍ മോഡി അനുകൂല പ്രസ്താവന്‍ നടത്തിയ മുതിര്‍ന്ന നേതാവ് മലൈസ്വാമിയെ പുറത്താക്കിയാണ് ജയലളിത നിലപാട് വ്യക്തമാക്കിയത്.രാഷ്ട്രീയ ഭിന്നതകളുണ്ടെങ്കിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ജയലളിതയുടെ സുഹൃത്താണെന്നും മോഡി പ്രധാനമന്ത്രിയായാല്‍ ജയലളിതയോട് അനുകൂല സമീപനം കൈക്കൊള്ളുമെന്നും മലൈസ്വാമി പറഞ്ഞിരുന്നു.ഈ പ്രസ്താവനയുടെ പേരിലാണ് മലൈസ്വാമിയെ പുറത്താക്കിയത്.