ഒറ്റ ഗഡുവായി പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശിക നല്‍കുമെന്ന് കെ.എം.മാണി

single-img
14 May 2014

KM-Mani-Newskeralaസംസ്ഥാനത്ത് പെന്‍ഷന്‍ പറ്റിയ സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ജൂണിലെ പെന്‍ഷനോടൊപ്പം ഒറ്റ ഗഡുവായി നല്‍കാന്‍ ധനമന്ത്രി കെ.എം. മാണി നിര്‍ദേശിച്ചു. ഇതിനു 128 കോടി രൂപ ചെലവു വരും. പെന്‍ഷന്‍ കുടിശിക നാലു ഗഡുക്കളായി നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ഗഡുക്കള്‍ ഇതിനകം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.