കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി; ആറുപേര്‍ക്ക് പരിക്ക്

single-img
14 May 2014

Kudankulam_NPPകൂടംകുളം ആണവനിലയത്തിലെ ബോയ്‌ലര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ബോയ്‌ലറില്‍ നിന്നും ഒന്നാം റിയാക്ടറിലേക്കുള്ള പൈപ്പ് പൊട്ടി അതില്‍ നിന്നുള്ള ചൂടുവെള്ളം തെറിച്ചാണ് ജീവനക്കാര്‍ക്കു പൊള്ളലേറ്റത്.

പരിക്കേറ്റവരെ നാഗര്‍കോവിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ കരാര്‍ ജീവനക്കാരും മൂന്നുപേര്‍ സ്ഥിരം ജീവനക്കാരുമാണ്.

കൂടംകുളം പ്ലാന്റിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത് ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണെന്ന ആരോപണം ിതിനു മുമ്പുതന്നെ ഉയര്‍ന്നിരുന്നു. പൊട്ടിത്തെറിയോടെ ആണവ നിലയം സുരക്ഷിതമാണെന്ന സര്‍ക്കാര്‍ വാദം തകരുകയാണ്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ ചെറിയ പിഴവു മാത്രമാണിതെന്നാണ് അധികൃതരുടെ ഭാഷ്യം.