ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിനെ അഴിമതിക്കേസില്‍ ശിക്ഷിച്ചു

single-img
14 May 2014

hhഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിനെ അഴിമതിക്കേസില്‍ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 1993 മുതല്‍ 2003 വരെ, ജറുസലേം മേയര്‍ ആയിരിക്കേ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ട് കോഴ വാങ്ങിയെന്ന് കോടതി കണ്ടെത്തി. മൂന്ന് ലക്ഷത്തോളം ഡോളര്‍ പിഴയടക്കാനും ജറുസലേമിലെ കോടതി ഉത്തരവിട്ടു. മറ്റൊരു അഴിമതിക്കേസില്‍ ഒല്‍മെര്‍ട്ടിനെ കോടതി വെറുതെവിട്ടു.